---
title: "28000 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാതെ സാധാരണക്കാരെ ക്രൂരമായി കൊള്ളയടിക്കുകയാണ് പിണറായി സർക്കാറെന്ന് എ.ഐ.സി.സി അംഗം വി.എ നാരായണൻ."
english_title: "AICC member VA Narayanan said that the Pinarayi government is brutally robbing the common people without collecting the electricity dues of Rs.28000 crore."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160082/AICC member VA Narayanan said that the Pinarayi government is brutally robbing the common people without collecting the electricity dues of Rs.28000 crore."
published_at: "2023-11-06T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549042b00d11_IMG-20231106-WA0077.jpg"
keywords: []
---

# 28000 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാതെ സാധാരണക്കാരെ ക്രൂരമായി കൊള്ളയടിക്കുകയാണ് പിണറായി സർക്കാറെന്ന് എ.ഐ.സി.സി അംഗം വി.എ നാരായണൻ.

> **Lead Summary:** 28000 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാതെ സാധാരണക്കാരെ ക്രൂരമായി കൊള്ളയടിക്കുകയാണ് പിണറായി സർക്കാറെന്ന് എ.ഐ.സി.സി അംഗം വി.എ നാരായണൻ.

## Article Content

28000 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാതെ സാധാരണക്കാരെ ക്രൂരമായി കൊള്ളയടിക്കുകയാണ് പിണറായി സർക്കാറെന്ന് എ.ഐ.സി.സി അംഗം വി.എ നാരായണൻ.

വൈദ്യുതി ചാർജ് വർധനവിനെതിരെയും, ഇടത് ദുർഭരണത്തിനെതിരെയും ആണ് പാനൂരിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്.

പാനൂർ, കൂത്ത്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

പാനൂർ എസ്.ഐ സി സി ലതീഷിൻ്റെ നേതൃത്വത്തിൽ ഓഫീസിന് മുന്നിൽ മാർച്ച് തടഞ്ഞു. എഐ.സി.സി അംഗം വി എ. നാരായണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. 30,000 രൂപയുടെ കടമാണ് വൈദ്യുതി മേഖലയ്ക്കുണ്ടായത്.

ഇത് പിണറായി സർക്കാറിൻ്റെ കെടുകാര്യസ്ഥതക്കുദാഹരണമാണെന്നും വി.എ നാരായണൻ പറഞ്ഞു. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസി കെ .പി ഹാഷിം അധ്യക്ഷനായി.

കെ പി സി സി അംഗം വി.സുരേന്ദ്രൻ, ഡി സി സി സെക്രട്ടറി കെ.പി സാജു, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണം വള്ളി, സി വി എ ജലീൽ, കെ.രമേശൻ എന്നിവർ സംസാരിച്ചു.കൂത്ത്പറമ്പ് ബ്ലോക്ക് പ്രസി. ലോഹിതാക്ഷൻ സ്വാഗതവും, തേജസ് മുകുന്ദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160082/AICC member VA Narayanan said that the Pinarayi government is brutally robbing the common people without collecting the electricity dues of Rs.28000 crore.)